തിരുവനന്തപുരം: 2022 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള സംസ്ഥാന പുരുഷ/വനിതാ വോളിബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് കൊച്ചിയിൽ നടക്കും. ഓഗസ്റ്റ് ഏഴിനു രാവിലെ എട്ടു മുതൽ കൊച്ചിൻ റിഫൈനറി ഇൻഡോര്സ്റ്റേഡിയത്തിലാണ് സെലക്ഷൻ നടക്കുക.