ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ വെള്ളിത്തിളക്കത്തിൽ കേരളത്തിനും അഭിമാന നിമിഷം.
കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളി ഉൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിൽ മലേഷ്യയോടാണ് പരാജയപ്പെട്ടത്. 1-3ന് തോൽവി വഴങ്ങിയാണ് ഇന്ത്യ വെള്ളിയിൽ മുത്തമിട്ടത്. സിംഗപ്പൂരിനാണ് വെങ്കലം.
2018 ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായിരുന്നു ഈയിനത്തിൽ സ്വർണം.
സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യവും സിംഗിൾസിൽ കിഡംബി ശ്രീകാന്തും പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പുരുഷ സിംഗിൾസിൽ ഏറ്റവും മികച്ച റാങ്കുകാരനായ ലക്ഷ്യ സെന്നിനെ കളത്തിലിറക്കാതെയാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത് എന്നതും ശ്രദ്ധേയം.
ഫൈനലിലെ ആദ്യ പോരാട്ടത്തിൽ ലോക ഏഴാം നന്പറുകാരായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യം ആരോണ്‍ ചിയ - സോ വൂയി യിക് സഖ്യത്തോട് 18-21, 15-21ന് പരാജയപ്പെട്ടു. തുടർന്ന് നടന്ന വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവ് പി.വി. സിന്ധു 22-20, 21-17ന് ഗോ ജിൻ വെയിയെ തകർത്ത് ടീമിനെ 1-1ന് ഒപ്പമെത്തിച്ചു.
പക്ഷേ തുടർന്ന് നടന്ന പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് റാങ്കിംഗിൽ പിന്നിലുള്ള ടിസെ യോംഗിനോട് 19-21, 21-6, 16-21ന് അപ്രതീക്ഷിത തോൽവി വഴങ്ങി. വനിതാ ഡബിൾസിൽ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ് - ട്രീസ ജോളി സഖ്യത്തിനും തോൽവി നേരിട്ടതോടെ ഇന്ത്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.