ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. പൂൾ എ യിലെ അവസാന മത്സരത്തിൽ 3-2ന് കാനഡയെ കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
ജയത്തോടെ പൂൾ എ യിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടാണ് പൂൾ എ യിൽ ഒന്നാമത്. പൂൾ ബി ചാന്പ്യന്മാരായ ഓസ്ട്രേലിയയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.
പുരുഷന്മാർക്ക് ജയം
പുരുഷ ഹോക്കിയിൽ ഇന്ത്യ 8-0ന് കാനഡയെ തകർത്ത് സെമിഫൈനൽ സാധ്യത സജീവമാക്കി. പൂൾ ബിയിൽ നടന്ന മത്സരത്തിൽ ഹർമൻപ്രീത് സിംഗ് (7’, 56’), ആകാഷ്ദീപ് സിംഗ് (37’, 60’) എന്നിവർ ഇരട്ട ഗോൾ നേടി. അമിത് (10’), ലളിത് (20’), ഗുർജന്ത് (27’), മൻദീപ് (58’) എന്നിവരാണ് മറ്റ് ഗോൾ നേട്ടക്കാർ.