ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ജംപ് പിറ്റിൽനിന്ന് ഇന്ത്യക്കും പ്രത്യേകിച്ച് മലയാളികൾക്കും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വാർത്ത. പുരുഷവിഭാഗം ലോംഗ്ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യാഹിയയും ഫൈനലിൽ. വ്യാഴാഴ്ച രാത്രി 11.00നാണ് പുരുഷ ലോംഗ്ജംപ് ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ദൂരത്തോടെയാണ് ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യശ്രമത്തിൽ 8.05 മീറ്റർ കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക് ആയ 8.00 മീറ്റർ പിന്നിട്ട ഏക താരം ശ്രീശങ്കർ മാത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തോടെയാണ് അനീസ് യാഹിയയുടെ ഫൈനൽ പ്രവേശം. 7.68 മീറ്ററാണ് മുഹമ്മദ് അനീസ് പിന്നിട്ടത്. രണ്ടാം ശ്രമത്തിലായിരുന്നു അനീസ് ഈ ദൂരം കുറിച്ചത്. ഫൈനലിലേക്ക് യോഗ്യത നേടിയ 12 പേരിൽ എട്ടാം സ്ഥാനത്താണ് മുഹമ്മദ് അനീസ്.
ദ്യുതി, മൻപ്രീത് പുറത്ത്
വനിതാ വിഭാഗം 100 മീറ്റർ സെമിഫൈനൽ കാണാതെ ഇന്ത്യയുടെ വേഗറാണിയായ ദ്യുതി ചന്ദ് പുറത്ത്. റൗണ്ട് ഒന്ന് ഹീറ്റ് അഞ്ചിൽ മത്സരിച്ച ദ്യുതി ചന്ദിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഏഴ് ഹീറ്റ്സിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. വനിതാ വിഭാഗം ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിനും ഫൈനൽ ബെർത്ത് ലഭിച്ചില്ല.
പുരുഷ - വനിതാ വിഭാഗങ്ങളിൽ കോമണ്‍വെൽത്ത് 2022ന്റെ വേഗമേറിയ താരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനൽ ഇന്ന് രാത്രി 11.00നാണ് അരങ്ങേറുക.