ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഭാഗ്യ ഇനമായി ഭാരോദ്വഹനം. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ദ ഷിയോലിയും ജേതാവായതോടെ രാജ്യത്തിന്റെ സ്വർണമെഡൽ നേട്ടം മൂന്നായി.
ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 313 കിലോഗ്രാം ഭാരമുയർത്തിയ 20കാരനായ ഷിയോലി ഗെയിംസ് റിക്കാർഡോടെയാണു സ്വർണം നേടിയത്. സ്നാച്ചിൽ 143 കിലോഗ്രാം ഭാരമുയർത്തി ഗെയിംസ് റിക്കാർഡിട്ട ഇന്ത്യൻ താരം ക്ലീൻ ആൻഡ് ജെർക്കിൽ 170 കിലോഗ്രാം ഉയർത്തി. വെള്ളി മെഡൽ നേടിയ മലേഷ്യയുടെ ഹിദായത്ത് മുഹമ്മദിനെക്കാൾ 10 കിലോഗ്രാം കൂടുതൽ ഭാരമുയർത്താൻ ഇന്ത്യൻ താരത്തിനായി.
വെങ്കലനേട്ടം
പുരുഷന്മാരുടെ 60 കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ വിജയ് കുമാർ യാദവ് വെങ്കലം നേടി. സൈപ്രസ് താരം പെട്രോസിനെ തകർത്താണ് വിജയ് കുമാറിന്റെ നേട്ടം.
മൂന്നു സ്വർണമടക്കം എട്ടു മെഡലുകൾ നേടിയ ഇന്ത്യ ഗെയിംസ് മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ്. 24 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഗെയിംസിൽ ഒന്നാമത്.
കൈയെത്തുംദൂരത്ത്...
ബർമിംഗ്ഹാം: പുരുഷന്മാരുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ നിർഭാഗ്യമായി അജയ് സിംഗിന്റെ മെഡൽനഷ്ടം. നാലാം സ്ഥാനത്താണ് അജയ്ക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചത്. ആകെ 319 കിലോഗ്രാം ഉയർത്തി. 176 കിലോഗ്രാം ഉയർത്തിയതാണ് മികച്ചത്.
മത്സരത്തിൽ താരം പല തവണ ലീഡ് നേടിയെങ്കിലും ജെർക്കിൽ 180 കിലോഗ്രാം ഉയർത്താനായില്ല. ഈയിനത്തിൽ അജയ് സിംഗിന്റെ പേരിലാണ് ദേശീയ റിക്കാർഡ് (338 കിലോഗ്രാം). സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് വിഭാഗങ്ങളിലായി ആകെ 325 കിലോഗ്രാം (144+181) ഭാരമുയർത്തിയ ഇംഗ്ലണ്ടിന്റെ ക്രിസ് മുറേയ്ക്കാണു സ്വർണം. ഓസ്ട്രേലിയൻ താരം കെയ്ൽ ബ്രൂസ് വെള്ളി നേടിയപ്പോൾ കാനഡയുടെ നിക്കോളാസ് വക്കോൻ വെങ്കലവും നേടി.