പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 7.00നാണ് മത്സരം. ആദ്യ രണ്ട് ഏകദിനത്തിലും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ടീമിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. രണ്ടാം മത്സരത്തിൽ അക്ഷർ പട്ടേൽ (64*), ശ്രേയസ് അയ്യർ (63), സഞ്ജു വി. സാംസണ് (54) എന്നിവരായിരുന്നു ഇന്ത്യൻ ബാറ്റിംഗ് ശക്തി.