പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ പാരി സാൻ ഷെയ്മെന്റെ പുതിയ പരിശീലകനായി ക്രിസ്റ്റഫി ഗാൾട്ടീർ നിയമിതനായി.
മൗറീസ്യോ പോച്ചെറ്റീനോ പുറത്തു പോയതോടെയാണ് പുതിയ നിയമനം. ഫ്രഞ്ച് ക്ലബ്ബായ നീസിൽനിന്ന് കഴിഞ്ഞ മാസം ഗാൾട്ടീർ ഇറങ്ങിയിരുന്നു. 2020-21 സീസണിൽ ലില്ല ഫ്രഞ്ച് ലീഗ് വണ്‍ കിരീടം ചൂടിയത് 55കാരനായ ഈ ഫ്രഞ്ച് മാനേജറുടെ കീഴിലായിരുന്നു.