മോണ്ടിവിഡിയൊ: ഐഎസ്എൽ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണയുടെ ആറു വയസുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ ലൂണയാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ ഒന്പതിനു മകൾ ജൂലിയെറ്റ ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കുകയാണെന്ന് ലൂണ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്കു നയിച്ചതെന്നും ലൂണ കുറിപ്പിലൂടെ വ്യക്തമാക്കി.
2021 ൽ രണ്ടു വർഷത്തെ കരാറിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയത്. 2021-22 ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എത്തിയതിൽ നിർണായക പങ്ക് വഹിച്ചത് ലൂണയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങളിൽ ഏഴ് ഗോളും ഏഴ് അസിസ്റ്റും നടത്തി.