ഗാലെ: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212ന് എതിരേ ക്രീസിലെത്തിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുന്പോൾ 313/8 എന്ന നിലയിലാണ്. സന്ദർശകർക്ക് 101 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡായി.
ഉസ്മാൻ ഖ്വാജ (71), കമറൂണ്‍ ഗ്രീൻ (77), അലെക്സ് കാരെ (45) എന്നിവർ ഓസ്ട്രേലിയയ്ക്കായി തിളങ്ങി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (16 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 26 നോട്ടൗട്ട്), നഥാൻ ലിയോണ്‍ (8) എന്നിവർ ക്രീസിലുണ്ട്.