കൊച്ചി: സ്കൂളുകളില്‍ ചെസ് പരിശീലനം നടപ്പിലാക്കണമെന്നും ദേശീയതലത്തില്‍ ഇതിനായി കേന്ദ്രീകൃത കരിക്കുലം വേണമെന്നും മുന്‍ ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദ്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ ചെസ് പരിശീലനം നിലവിലുണ്ട്. കേന്ദ്രീകൃത കരിക്കുലത്തിനായുള്ള ശ്രമങ്ങള്‍ അസോസിയേഷന് തലത്തില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പ്യാഡിന്റെ പ്രചാരണാര്‍ഥം ചെസ് അസോസിയേഷന് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിശ്വനാഥന് ആനന്ദ്.
കൊച്ചിയില്‍ അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരം വീക്ഷിച്ച ആനന്ദ് താരങ്ങളുമായി സംവദിച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി. ആകാശ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കളുമായി മത്സരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വിശ്വനാഥന് ആനന്ദിന് കൈമാറി ഉദ്ഘാടനം ചെയ്ത ഒളിമ്പ്യാഡ് ദീപശിഖ റാലി ജൂലൈ 13ന് കേരളത്തിലെത്തും. 13ന് തൃശൂരിലെ മരോട്ടിച്ചാല്‍ ചെസ് വില്ലേജിലും 14ന് കോവളം ബീച്ചിലുമാണ് ദീപശിഖാ റാലിയെത്തുക.