ക്വലാലംപുർ: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ. മലേഷ്യയുടെ ലിയൂ ഡാരെനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലോക 21-ാം റാങ്കുകാരനായ പ്രണോയിയുടെ മുന്നേറ്റം.
സ്കോർ: 21-14, 17-21, 21-18. രണ്ടാം റൗണ്ടിൽ നാലാം റാങ്കുകാരനായ തായ്പെയിയുടെ ചൗ ടിൻ ചെന്നാണ് പ്രണോയിയുടെ എതിരാളി. ഇന്ത്യയുടെ സമീർ വർമ ആദ്യ റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യയുടെ ഏഴാം റാങ്കുകാരായ ജോനാഥൻ ക്രിസ്റ്റ്ലിയോടാണ് സമീർ വർമ പരാജയപ്പെട്ടത്, 14-21, 21-13, 7-21.
പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രെങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.