മാഞ്ചസ്റ്റർ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ വന്പനായ ബാഴ്സലോണയുടെ ഡച്ച് മിഡ്ഫീൽഡർ ഫ്രാങ്ക് ഡി ജോംഗിനെ സ്വന്തമാക്കാനുള്ള അവസാന കടന്പയും കടന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
2026 വരെ ബാഴ്സലോണയുമായി കരാർ ശേഷിക്കേയാണ് 25കാരനായ ഡി ജോംഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫർ ഫീ ആയി 627 കോടി രൂപ നൽകാൻ ബാഴ്സലോണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിൽ എത്തിയതായാണ് റിപ്പോർട്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ നെതർലൻഡ്സുകാരനായ എറിക് ടെൻ ഹഗ് ഏറ്റവും ആദ്യം ലക്ഷ്യംവച്ചതും ഡി ജോംഗിനെ ക്ലബ്ബിൽ എത്തിക്കുന്നതിനായിരുന്നു. നെതർലൻഡ്സ് ക്ലബ്ബായ അയാക്സിൽനിന്ന് 2019ലാണ് ഡി ജോംഗ് ബാഴ്സലോണയിൽ എത്തിയത്.