കോൽക്കത്ത: ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ളോറന്റീൻ പോഗ്ബ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തു തട്ടും. എടികെ മോഹൻ ബഗാനാണ് ഫ്ളോറന്റീനെ സ്വന്തമാക്കിയത്. രണ്ടുവർഷത്തെ കരാറിലാണ് പ്രതിരോധതാരമായ ഫ്ളോറന്റീൻ എത്തുന്നത്.
സെപ്റ്റംബറിൽ എഎഫ്സി കപ്പ് സെമി ഫൈനലിനായി ഒരുങ്ങുന്ന എടികെ പ്രതിരോധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 32കാരനായ ഫ്ളോറന്റീനെ സ്വന്തമാക്കിയത്. ഫ്രഞ്ച് രണ്ടാം ഡിവിഷൻ ലീഗിലെ എഫ്സി സോച്ചൗക്സ്-മോണ്ട്ബെലിയാർഡിനുവേണ്ടി 2020-22 സീസണിൽ കളിച്ചു. ഗിനിയയിൽ ജനിച്ച ഫ്ളോറന്റീൻ ഫ്രാൻസിലേക്ക് ചേക്കേറുകയായിരുന്നു.