ദാംബുള്ള: ശ്രീലങ്കൻ വനിതകൾക്ക് എതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം നേടിയതോടെയാണിത്. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 125/7. ഇന്ത്യ 19.1 ഓവറിൽ 127/5. ഹർമൻപ്രീത് കൗർ ആണ് പ്ലെയർ ഓഫ് ദ മാച്ച്.