സൂറിച്ച്/ന്യൂഡൽഹി: ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കരുത്തരായ എതിരാളികൾ. ഇന്നലെ സൂറിച്ചിൽ നടന്ന ഡ്രോയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പമുള്ള ടീമുകളുടെ ചിത്രം വ്യക്തമായി.
ആതിഥേയരായ ഇന്ത്യക്കൊപ്പം കരുത്തരായ ബ്രസീൽ, അമേരിക്ക, മൊറോക്കൊ എന്നീ ടീമുകളാണുള്ളത്. ആഫ്രിക്കൻ സംഘമായ മൊറോക്കോയ്ക്ക് ഇത് കന്നി ലോകകപ്പ് ആണ്. ആതിഥേയർ എന്ന നിലയിൽ കളിക്കുന്ന ഇന്ത്യക്കും ഇത് ആദ്യ ലോകകപ്പ്. നിലവിലെ ചാന്പ്യന്മാരായ സ്പെയിൻ ഗ്രൂപ്പ് സിയിൽ ആണ്.
ഗ്രൂപ്പ് ബി: ജർമനി, നൈജീരിയ, ചിലി, ന്യൂസിലൻഡ്. ഗ്രൂപ്പ് സി: സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന. ഗ്രൂപ്പ് ഡി: ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ്
ഒക്ടോബർ 11 മുതൽ 30വരെയാണ് ഏഴാം എഡിഷൻ ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് അരങ്ങേറുക. ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയ്ക്ക് എതിരേ ഒക്ടോബർ 11ന് ഭുവനേശ്വറിൽ നടക്കും. മൊറോക്കോ (ഒക്ടോബർ 14), ബ്രസീൽ (ഒക്ടോബർ 17) എന്നിങ്ങനെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് പോരാട്ടം.