ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് പൊരുതുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് 123 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ, ഡാറെൽ മിച്ചൽ - ടോം ബ്ലെൻഡൽ കൂട്ടുകെട്ട് ന്യൂസിലൻഡിനായി ക്രീസിൽ ഒന്നിച്ചു. ഡാറെൽ മിച്ചൽ നേരിട്ട 100-ാം പന്തിൽ അർധസെഞ്ചുറി നേടി. 72 ഓവർ പൂർത്തിയായപ്പോൾ 183/5 എന്ന നിലയിലാണ് ന്യൂസിലൻഡ്. മൂന്ന് മത്സര പരന്പര ഇംഗ്ലണ്ട് ഇതിനോടകം 2-0ന് ഉറപ്പിച്ചതാണ്.