ദുബായ്: ഐസിസി ട്വന്റി-20 പുരുഷ ബാറ്റർമാരുടെ റാങ്കിംഗിൽ ദിനേഷ് കാർത്തികിന്റെ കുതിച്ചുചാട്ടം. 108 സ്ഥാനം മുന്നേറിയ കാർത്തിക് 87-ാം റാങ്കിൽ എത്തി. ആറാം റാങ്കിലുള്ള ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ താരം. കെ.എൽ. രാഹുൽ (15), രോഹിത് ശർമ (18) എന്നിവരാണ് ആദ്യ 20ൽ ഉള്ള ഇന്ത്യൻ താരങ്ങൾ. പാക്കിസ്ഥാന്റെ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്.