തൊടുപുഴ: സംസ്ഥാന യൂത്ത് വോളിബോൾ ചാന്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ കോട്ടയം ഒന്നാം സ്ഥാനവും കൊല്ലം, എറണാകുളം ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പത്തനംതിട്ട ജേതാക്കളായി. ഇടുക്കിയും കണ്ണൂരും രണ്ടും മൂന്നും സ്ഥാനവും നേടി.