പാരീസ്: എടിപി ടെന്നീസ് റാങ്കിംഗിൽ ഡാനിൽ മെദ്വദേവ് ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ഹാലെ ഓപ്പണ്‍ ഫൈനലിലെ തോൽവി റഷ്യൻ താരത്തിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയില്ല. ഇന്നലെയാണു പുതിയ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ടത്.
ഹാലെയിൽ മെദ് വദേവിനെ പരാജയപ്പെടുത്തിയ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാസ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 10-ാമതെത്തി. ക്വീൻസ് ക്ലബ് ചാന്പ്യൻഷിപ്പ് ജേതാവായ മാത്യോ ബെരേട്ടിനി 11-ാം സ്ഥാനത്തേക്ക് ഇറങ്ങി. ബ്രിട്ടന്റെ കാമറോണ്‍ നോറി 12-ാം സ്ഥാനത്തായി.
പുതിയ റാങ്കിംഗിൽ മെദ്വദേവിന് പിന്നിലായി അലക്സാണ്ടർ സ്വരേവ്, നൊവാക് ജോക്കോവിച്ച്, റഫേൽ നദാൽ, കാസ്പർ റൂഡ് എന്നിവരാണ് അടുത്ത നാലു സ്ഥാനങ്ങളിലുള്ളത്.