ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാനുള്ള ആഗ്രഹവുമായി ചെൽസി. 2015ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ സ്റ്റെർലിംഗിനു കരാർ പ്രകാരം ഇനി 12 മാസം കൂടിയുണ്ട്.
എന്നാൽ ചെൽസിയുടെ പുതിയ ഉടമ ടോഡ് ബോലി താരത്തിൽ ഈ സമ്മർ സീസണിൽത്തന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണു പുതിയ വിവരം. കരാർ അവസാനിച്ചാൽ സ്റ്റെർലിംഗിനെ ഫ്രീ ട്രാൻസ്ഫറിലൂടെ ചെൽസിക്കു സ്വന്തമാക്കാം.
എന്നാൽ, ഇരുപത്തിയേഴുകാരനായ സ്റ്റെർലിംഗിനായി 6 കോടി പൗണ്ടാണു സിറ്റി ആവശ്യപ്പെടുന്നതെന്നാണു വിവരങ്ങൾ. എർലിംഗ് ഹാലൻഡിന്റെ വരവോടെ സിറ്റിയിൽ സ്റ്റെർലിംഗിന് അവസരം കുറയുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിൽത്തന്നെ പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടംകണ്ടെത്താൻ സ്റ്റർലിംഗിനു കഴിഞ്ഞിരുന്നില്ല.
ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസും സിറ്റി വിടാൻ തയാറെടുക്കുകയാണ്. ജീസസിനും കഴിഞ്ഞ സീസണിൽ കൂടുതൽ മത്സരങ്ങളിൽ ഇറങ്ങാനായില്ല. ആഴ്സണിൽ ചേക്കേറിയേക്കുമെന്നാണു സൂചനകൾ.