റോം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടേക്കുമെന്നു റിപ്പോർട്ട്. മുപ്പത്തിയേഴുകാരനായ താരത്തിനായി ഏജന്റ് പുതിയ ക്ലബ്ബ് തേടുന്നുവെന്നാണു യൂറോപ്പിൽനിന്നു വരുന്ന റിപ്പോർട്ടുകൾ. ഹൊസെ മൗറിഞ്ഞോയുടെ ഇറ്റാലിയൻ ക്ലബ് എഎസ് റോമ, റൊണാൾഡോയുടെ പഴയ ക്ലബ്ബ് സ്പോർട്ടിങ് ലിസ്ബണ്‍ എന്നിവരാണു താരത്തിനായി നിലവിൽ മുന്നിലുള്ളത്. നേരത്തെ താരം യുണൈറ്റഡ് വിടില്ലെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു.
പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ താൻ ഉൾപ്പെടില്ലെന്ന തോന്നലാണു ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിലെത്തിയ റൊണാൾഡോ 38 കളിയിൽ 24 ഗോളുമായി ക്ലബ്ബിന്റെ ടോപ്സ്കോററായിരുന്നു. എന്നാൽ യുണൈറ്റഡിനെ ചാന്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ല. കിരീടങ്ങളൊന്നുമില്ലാതെയാണു ക്ലബ്ബിനു സീസണ് അവസാനിപ്പിക്കേണ്ടി വന്നത്.