സാഗ്രിബ്: ഡബ്ള്യുടിടി കണ്ടന്റർ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരനു തോൽവി. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചിഹ്-യുവാൻ ചുവാംഗിനോടു നേരിട്ടുള്ള ഗെയിമുകളിലാണു സത്യന്റെ തോൽവി. സ്കോർ: 7-11, 8-11, 5-11. ടൂർണമെന്റിലെ രണ്ടാം സീഡും യൂറോപ്യൻ ചാന്പ്യനുമായ ഡാർകോ ഹൊർജികിനെ ആദ്യ റൗണ്ടിൽ അട്ടിമറിച്ചായിരുന്നു സത്യന്റെ മുന്നേറ്റം.