വിൽക്കാനുണ്ട് കൈലിയൻ എംബാപ്പെ എന്ന സൂപ്പർ ഹിറ്റ് നാടകത്തിനുശേഷം ഫ്രഞ്ച് ക്ലബ് പാരി സാൻ ഷെർമയ്ൻ അവതരിപ്പിക്കുന്ന രണ്ടാമത് നാടകം; നെയ്മർ വിൽപ്പനയ്ക്ക്.
ഈ സമ്മറിൽ ബ്രസീൽ താരം നെയ്മറിനെ വിൽക്കാനാണ് പിഎസ്ജിയുടെ ശ്രമം എന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയെ രണ്ട് സീസണിലായി വിൽക്കുമെന്ന റിപ്പോർട്ടുകൾ അസ്ഥാനത്താക്കി പിഎസ്ജി 2025 വരെ കരാർ പുതുക്കിയിരുന്നു. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് ആയിരുന്നു എംബാപ്പെയെ സ്വന്തമാക്കാൻ സജീമായി രംഗത്തുണ്ടായിരുന്നത്.
നെയ്മർ കഴിഞ്ഞ വർഷമാണ് പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്. മൂന്ന് വർഷത്തേക്ക് ആയിരുന്നു നെയ്മറിന്റെ പുതിയ കരാർ. പിഎസ്ജിയിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നെയ്മർ കഴിഞ്ഞ ദിവസം ഖത്തറിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു.
എന്നാൽ, നെയ്മറിനെ വിൽക്കുന്നതിലൂടെ ട്രാൻസ്ഫർ ഫണ്ട് കണ്ടെത്തി ടീമിനെ ബലപ്പെടുത്താമെന്ന ചിന്തയിലാണ് പിഎസ്ജി. 2017ൽ ലോക റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്ക് (1849 കോടി രൂപ) ബാഴ്സലോണയിൽ നിന്നാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. അന്ന് മുതൽ ഇന്നുവരെയായി ടീമിന്റെ 50 ശതമാനം മത്സരങ്ങളിൽ മാത്രമാണ് നെയ്മർ കളത്തിലെത്തിയത്.
291 കോടി രൂപയാണ് ഒരു വർഷം പ്രതിഫലമായി പിഎസ്ജി നെയ്മറിനു നൽകുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നെയ്മറിനെ വിൽപ്പനയ്ക്കു വയ്ക്കാൻ പിഎസ്ജി തയാറാകുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി നാളുകളായി നെയ്മറിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറിനെ ചെൽസി സ്വന്തമാക്കിയാൽ അദ്ഭുതമില്ല.
ഡി ജോംഗിനെ നോട്ടമിട്ട് യുണൈറ്റഡ്
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹഗ് ടീമിനെ കരുപ്പിടിപ്പിക്കാനുള്ള തയാറെടുപ്പിൽ. ടെൻ ഹഗ് ആദ്യം ലക്ഷ്യമിട്ടിരിക്കുന്നത് സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഡച്ച് താരം ഫ്രാങ്കി ഡി ജോംഗിനെയാണ്.
ഡി ജോംഗ് കാന്പ് നൗ വിടാൻ ആഗ്രഹിച്ചാൽ യുണൈറ്റഡ് സ്വന്തമാക്കാൻ തയാറാണ്. അടുത്ത സീസണിനു മുന്പ് ഒരു മധ്യനിരതാരത്തിനെ സ്വന്തമാക്കേണ്ട ആവശ്യകതയിലാണ് യുണൈറ്റഡ്.