അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് അതിന്റെ അവസാനഘട്ടത്തിലേക്ക്. 2022 ഫൈനലിൽ കൊന്പുകോർക്കുന്ന ടീം ആരെന്ന് ഇന്ന് വ്യക്തമാകും. ക്വാളിഫയർ 1 ൽ ജയിച്ച ഐപിഎല്ലിലെ കന്നിക്കാരായ ഗൂജറാത്ത് ടൈറ്റൻസ് ഇതിനോടകം ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്.
മുംബൈ, പൂന, കോൽക്കത്ത എന്നീ വേദികൾ താണ്ടിയ ഐപിഎൽ പോരാട്ടം അവസാനവേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തി നിൽക്കുന്നു. ക്വാളിഫയർ 2, ഫൈനൽ പോരാട്ടങ്ങൾ അഹമ്മദാബാദിലാണ്. ഇന്ന് നടക്കുന്ന ക്വാളിഫയർ 2 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും.
രാജസ്ഥാൻ
ക്വാളിഫയർ 1 ൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിനു പരാജയപ്പെട്ടതോടെയാണ് ഫൈനലിലേക്കുള്ള ടിക്കറ്റിനായി രാജസ്ഥാന് ക്വാളിഫയർ 2 പോരാട്ടത്തിന് ഇറങ്ങേണ്ടിവന്നത്. ജോസ് ബട്ലറിന്റെ 89 റണ്‍സ് ബലത്തിൽ 188 റണ്‍സ് അടിച്ചുകൂട്ടിയ രാജസ്ഥാനെ ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഗുജറാത്ത് കീഴടക്കുകയായിരുന്നു. ഡേവിഡ് മില്ലറും ഹാർദിക് പാണ്ഡ്യയും ആണ് ക്വാളിഫയർ 1 ൽ രാജസ്ഥാന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്.
2008ലെ കന്നി ഐപിഎൽ ജേതാക്കളാണ് രാജസ്ഥാൻ റോയൽസ്. അതിനുശേഷം ഇതുവരെ ഫൈനലിൽ പ്രവേശിച്ചിട്ടില്ല. 2018നുശേഷം ആദ്യമായാണ് പ്ലേ ഓഫിൽ കടക്കുന്നത്.
ആർസിബി
കെ.എൽ. രാഹുലിന്റെ ലക്നോ സൂപ്പർ ജയന്റ്സിനെ എലിമിനേറ്റർ പോരാട്ടത്തിൽ കീഴടക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്വാളിഫയർ 2ന് യോഗ്യത നേടിയത്. രജത് പടീദാറിന്റെ സെഞ്ചുറി (54 പന്തിൽ 111 നോട്ടൗട്ട്) ഇന്നിംഗ്സ് ആയിരുന്നു ആർസിബിക്ക് ജയം ഒരുക്കിയത്.
2016ൽ ആണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാനമായി ഐപിഎൽ ഫൈനലിൽ പ്രവേശിച്ചത്.