കൊച്ചി: അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മുന്‍ ദേശീയ ട്രിപ്പിള്‍ജംപ് താരവുമായ കോട്ടയം സ്വദേശി രഞ്ജിത്ത് മഹേശ്വരി നല്കിയ ഹര്‍ജിയില്‍ ഈയാവശ്യമുന്നയിച്ച് ഹര്ജിക്കാരന് നാലാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാനും തുടര്‍ന്ന് രണ്ടു മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2013 ല്‍ അര്‍ജുന അവാര്‍ഡിന് ഹര്‍ജിക്കാരനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അവാര്‍ഡ് ദാനത്തിനു തൊട്ടുമുമ്പ് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കാന്‍ ദേശീയ കായിക മന്ത്രാലയം നിര്‍ദേശിച്ചു. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം.
കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നു ഹര്ജിക്കാരന് വ്യക്തമാക്കി. അര്‍ജുന അവാര്‍ഡ് ആര്‍ക്കു നല്‍കണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി ഈ ഘട്ടത്തില്‍ വാക്കാല്‍ പറഞ്ഞെങ്കിലും ഹര്‍ജിക്കാരന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പൊതുസമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയുമുള്ള ഹര്ജിക്കാരന് അവാര്‍ഡിന്റെ ആവശ്യമുണ്ടോയെന്നും അല്ലാതെതന്നെ ബഹുമാനിതനല്ലേയെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു.