ഏഥൻസ്: ഗ്രീസിൽ നടക്കുന്ന രാജ്യാന്തര ജംപ്സ് മീറ്റിൽ മലയാളി താരം എം. ശ്രീശങ്കറിനു സ്വർണം. 8.31 മീറ്റർ താണ്ടിയാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കർ ലോംഗ്ജംപിൽ സ്വർണത്തിൽ മുത്തമിട്ടത്. ഈ മാസം ആദ്യം സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് 8.36 മീറ്റർ ആയി ശ്രീശങ്കർ തിരുത്തിക്കുറിച്ചിരുന്നു.
സ്വീഡന്റെ മോണ്ട്ലർ തോബിയാസിനാണ് വെള്ളി. 8.27 മീറ്ററാണ് സ്വീഡിഷ് താരം ചാടിയത്. 8.17 മീറ്ററോടെ ഫ്രാൻസിന്റെ പോമെറി യൂലസ് വെങ്കലം സ്വന്തമാക്കി.
സ്വീഡന്റെ മോണ്ട്ലർ തോബിയാസിനാണ് വെള്ളി. 8.27 മീറ്ററാണ് സ്വീഡിഷ് താരം ചാടിയത്. 8.17 മീറ്ററോടെ ഫ്രാൻസിന്റെ പോമെറി യൂലസ് വെങ്കലം സ്വന്തമാക്കി.