ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2021-22 സീസണിലെ മികച്ച പരിശീലകനുള്ള പുരസ്കാരം ലിവർപൂളിന്റെ ജർമൻ മാനേജർ യർഗൻ ക്ലോപ്പിന്. പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചെസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോളയെ പിന്തള്ളിയാണ് ക്ലോപ്പ് താരമായത് എത്തതാണ് ശ്രദ്ധേയം. സിറ്റിക്ക് (93 പോയിന്റ്) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് ലിവർപൂൾ (92 പോയിന്റ്) ആയിരുന്നു.