ന്യൂഡൽഹി: ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനം നരിന്ദർ ബത്ര രാജിവച്ചു. ഹോക്കി ഇന്ത്യയുടെ 35 ലക്ഷം രൂപ സ്വകാര്യ ആവശ്യത്തിനായി ചെലവഴിച്ചെന്ന കുറ്റത്തിന് സിബിഐ ബത്രയ്ക്കെതിരേ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിൽ ബത്രയ്ക്ക് തുടരാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.