ജക്കാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. പൂൾ എയിലെ മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യയെ 1-1ന് പാക്കിസ്ഥാൻ സമനിലയിൽ തളച്ചു.
ആദ്യ ക്വാർട്ടറിലെ എട്ടാം മിനിറ്റിൽ കാർത്തി സെൽവന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. ഇരുപതുകാരനായ കാർത്തി സെൽവത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. 59-ാം മിനിറ്റിൽ അബ്ദുൾ റാണ പെനൽറ്റി കോർണറിലൂടെ ഇന്ത്യയുടെ വലകുലുക്കി. ജപ്പാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.