പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസിൽ അട്ടിമറി തുടക്കം. പുരുഷ സിംഗിൾസിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം ആദ്യ റൗണ്ടിൽ പുറത്ത്. 2020 യുഎസ് ഓപ്പണ്‍ ജേതാവായ തീമിനെ ബൊളീവിയയുടെ ഹ്യൂഗൊ ഡെല്ലീനാണ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. 6-3, 6-2, 6-4ന് ആയിരുന്നു ഡെല്ലീസിന്റെ ജയം. 25-ാം സീഡായ സ്പെയിനിന്റെ ഡേവിഡോവിച്ച് ഫോകിനയും 31-ാം സീഡായ അമേരിക്കയുടെ ബ്രൂക്സ്ബിയും ആദ്യ റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു. ഡച്ച് യുവതാരമായ ടാലൊൻ ഗ്രീക്സ്പർ ആണു ഡോവിഡോവിച്ചിനെ കീഴടക്കിയത്. സ്കോർ: 2-6, 6-0, 6-4, 6-3.
ആറാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേർ ആദ്യ റൗണ്ടിൽ പുറത്ത്. പോളണ്ടിന്റെ മഗ്ദ ലിന്നെറ്റിനോടു മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണു ജബേർ തലകുനിച്ചത്. സ്കോർ: 6-3, 6-7 (4-7), 5-7. മറ്റൊരു മത്സരത്തിൽ 10-ാം സീഡായ സ്പെയിനിന്റെ ഗാർബിനെ മുഗുരുസയെ എസ്റ്റോണിയയുടെ കൈയ കനേപ്പി കീഴടക്കി. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 2-6, 6-3, 6-4നായിരുന്നു കനേപ്പിയുടെ ജയം.