പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കു മുന്നിൽ സ്വപ്നതുല്യ ഓഫറുമായി പിഎസ്ജി. ചാന്പ്യൻസ് ലീഗിനുശേഷം എംബാപ്പെ റയൽ മാഡ്രിഡുമായി കരാർ ഒപ്പുവയ്ക്കുമെന്ന വർത്തകൾക്കിടയിലാണ് എംബാപ്പെയ്ക്കു സ്വപ്നതുല്യമായ ഓഫറുമായി നിലവിലെ ക്ലബ് രംഗത്തെത്തിയിരിക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കരാറാണു പിഎസ്ജി എംബാപ്പെയ്ക്കു നൽകുക. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി വർഷം 50 മില്യണ്‍ യൂറോ (ഏകദേശം 400 കോടി രൂപ) വേതനമായി എംബാപ്പെയ്ക്കു നൽകാൻ തയാറാണ്. കരാർ ഒപ്പുവച്ചാൽ 100 മില്യണ്‍ യൂറോ (820 കോടി രൂപ) സൈനിംഗ് ബോണസായും എംബാപ്പെയ്ക്കു ലഭിക്കും. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്
എംബാപ്പെയ്ക്കു വാഗ്ദാനം ചെയ്തതിനേക്കാൾ ഇരട്ടിയോളമാണ് ഈ തുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണു റിപ്പോർട്ടുകൾ.