മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടാനിരിക്കെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലോഗോ നീല നിറത്തിലാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ. ടൂർണമെന്റിൽ അവസാന സ്ഥാനത്തുള്ള മുംബൈ, ഡൽഹിയെ പരാജയപ്പെടുത്തിയാൽ പ്ലേഓഫ് ഉറപ്പിക്കുമെന്ന അവസ്ഥയിലാണ് ആർസിബി ലോഗോ നീലയാക്കിയത്.
ആർസിബിയെക്കാൾ നെറ്റ് റണ്‍ റേറ്റ് അധികമുള്ള ഡൽഹിക്കാവും അവസാന നാലിൽ ഇടമുണ്ടാകുക എന്ന കാരണമാണു മുംബൈയുടെ വിജയത്തിനായി പ്രാർഥിക്കാൻ ബാംഗളൂരിനെ പ്രേരിപ്പിക്കുന്നത്. ആർസിബിയുടെ പ്രവൃത്തിക്കെതിരേ വിമർശനവുമായി ആർസിബി ആരാധകർതന്നെ രംഗത്തെത്തിയിട്ടുണ്ട്.