റോം: സിരി എ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരമെന്ന റിക്കാർഡ് സ്വന്തമാക്കി റോമാ താരം ടാമി അബ്രഹാം. ടോറിനോക്കെതിരായ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയാണു ടാമി അബ്രഹാം നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ ടോറിനോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു റോമ പരാജയപ്പെടുത്തിയിരുന്നു. ഈ സീസണിൽ ടാമി 17 ഗോളുകളാണ് ആകെ നേടിയത്. 1961-62 സീസണിൽ ഇന്റർമിലാനുവേണ്ടി 16 ഗോളുകൾ നേടിയ ഗെറി ഹിച്ചെൻസിന്റെ റിക്കാർഡാണു ടാമി മറികടന്നത്.