കോൽക്കത്ത: എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഗോകുലത്തിനു പരാജയം. മറുപടിയില്ലാത്ത ഒരു ഗോളിനു മാലദ്വീപ് ക്ലബ്ബായ മാസിയയാണു ഗോകുലത്തെ പരാജയപ്പെടുത്തിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ, 50-ാം മിനിറ്റിൽ കൊർണേലിയൂസ് സ്റ്റ്യുവർട്ടാണ് മാസിയയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. രണ്ടു മത്സരങ്ങളിൽനിന്നു ഗോകുലത്തിനു മൂന്നു പോയിന്റാണുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഇപ്പോൾ മൂന്നു പോയിന്റുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 24ന് ഗോകുലം ബസുന്ധര കിംഗ്സിനെ നേരിടും.