മുംബൈ: ഇന്ത്യയെ രണ്ടു ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിലേക്കു നയിച്ച മഹേന്ദ്ര സിംഗ് ധോണി അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കും.
ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന്റെ ടോസിനിടെ, അടുത്ത ഐപിഎൽ സീസണിലും സിഎസ്കെയ്ക്കൊപ്പം ഉണ്ടാകുമോ എന്ന ഇയാൻ ബിഷപ്പിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ധോണി.
അടുത്ത സീസണിൽ ഐപിഎൽ രാജ്യത്തുടനീളം സഞ്ചരിക്കുകയാണെങ്കിൽ രാജ്യത്തുടനീളമുള്ള ആരാധകരോട് നന്ദിപറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനെതിരായ, 2022 സീസണിൽ ചെന്നൈയുടെ അവസാന ഗ്രൂപ്പ് മത്സരത്തോടെ ധോണിയുടെ ഐപിഎൽ കരിയറിനു വിരാമമാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.