കോൽക്കത്ത: എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) കപ്പ് ഫുട്ബോൾ നോക്കൗട്ട് ഉറപ്പിക്കാൻ ഗോകുലം കേരള എഫ്സി ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. മാലി ക്ലബ്ബായ മസിയയാണ് ഗോകുലത്തിന്റെ എതിരാളി. ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്ന ഈ മത്സരത്തിന്റെ കിക്കോഫ് രാത്രി 8.30നാണ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐഎസ്എൽ കരുത്തരായ എടികെ മോഹൻ ബഗാനെ ഐ ലീഗ് കിരീടം നിലനിർത്തി ചരിത്രം സൃഷ്ടിച്ച ഗോകുലം കേരള എഫ്സി കീഴടക്കിയിരുന്നു. 4-2നായിരുന്നു ഗോകുലത്തിന്റെ ജയം.
ജയം തുടർന്ന് നോക്കൗട്ട് ഉറപ്പിച്ച് ചരിത്രം കുറിക്കാനാണ് മലബാറിയൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗോകുലത്തിന്റെ ശ്രമം. മസിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ 0-1ന് ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിംഗ്സിനോട് പരാജയപ്പെട്ടിരുന്നു.