ന്യൂഡൽഹി: നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവൻ വി.വി.എസ്. ലക്ഷ്മണ് അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകനായേക്കും. അയർലൻഡിൽ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരന്പരയാണ് ഇന്ത്യക്കുള്ളത്. അയർലൻഡിലെ ട്വന്റി-20 മത്സരങ്ങൾ ജൂണ്‍ 26നും 28നുമാണ്. ഈ സമയത്ത് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ടീം ഇംഗ്ലണ്ടിൽ ഒരു മത്സര ടെസ്റ്റിനുള്ള ഒരുക്കത്തിലാണ്. ജൂലൈ ഒന്നു മുതലാണ് ടെസ്റ്റ് ആരംഭിക്കുന്നത്.