നോർമെഡി (ഫ്രാൻസ്): വേൾഡ് സ്കൂൾ ജിംനാഷെഡ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യദിനം ആറു മെഡലുകൾ. ഒരു വെളളിയും അഞ്ചു വെങ്കലവുമാണ് ഇന്ത്യയുടെ സന്പാദ്യം. സാക്ഷി പാട്ടീലാണ് വെള്ളി നേട്ടം സ്വന്തമാക്കിയത്. 4 x 100 മീറ്റർ പെണ്‍കുട്ടികളുടെ റിലേ, ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിൽ വെങ്കലം സ്വന്തമാക്കി. വ്യക്തിഗത ഇനങ്ങളിൽ രാജ്യവർധൻ അർജുന പാട്ടീൽ, ശ്രുത കാടാക്ലേ, ശ്രീത്ജേ മൽഹാരി, അഭിജിത് എന്നിവർ വെങ്കലത്തിന് അർഹരായി.