കോൽക്കത്ത: ഐ ലീഗ് 2021-22 സീസണ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ്സി ഇന്ന് ഏഷ്യൻ പോരാട്ടത്തിന് ഇറങ്ങുന്നു. ഐഎസ്എൽ വന്പന്മാരായ എടികെ മോഹൻ ബഗാനാണ് കേരളസംഘത്തിന്റെ എതിരാളി. ഐ ലീഗ് കിരീടം നിലനിർത്തുന്ന ചരിത്രത്തിലെ ആദ്യ ക്ലബ് എന്ന കീർത്തിയുടെ പകിട്ടിലാണ് ഗോകുലം. 2020-21 സീസണ് ഐ ലീഗ് ചാന്പ്യന്മാരായതോടെയാണ് ഗോകുലം കേരള എഫ്സിക്ക് 2021-22 സീസണ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) കപ്പിനുള്ള യോഗ്യത ലഭിച്ചത്. ഏഷ്യയിലെ രണ്ടാം ഡിവിഷൻ ക്ലബ് പോരാട്ടമാണ് എഎഫ്സി കപ്പ്.
ഗ്രൂ പ്പ് ഡിയിലെ ഉദ്ഘാടന മത്സരമാണ് ഗോകുലവും എടികെ മോഹൻ ബഗാനും തമ്മിൽ അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കിക്കോഫ്. എടികെ മോഹൻ ബഗാന്റെ തട്ടകമാണ് സാൾട്ട് ലേക്ക്. എന്നാൽ, ഐ ലീഗ് 2021-22 സീസണിനായി ഡിസംബർ മുതൽ ഗോകുലം കേരള എഫ്സി കോൽക്കത്ത, കല്യാണി എന്നിവിടങ്ങളിലായുണ്ട്.
ബം ഗ്ലാദേശ് ക്ലബ്ബായ ബഷുന്ദര കിംഗ്സ്, മാലിയിൽനിന്നുള്ള മസിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിൽ ഗോകുലത്തിനും എടികെ മോഹൻ ബഗാനും ഒപ്പമുള്ളത്. ബഷുന്ദരയും മസിയയും തമ്മിലുള്ള പോരാട്ടം രാത്രി 8.30ന് സാൾട്ട് ലേക്കിൽ അരങ്ങേറും.