മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വന്പൻ ക്ലബ്ബുകൾക്ക് സമനില. ലീഗ് കിരീടം ഉറപ്പിച്ച റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ കാഡിഫുമായി 1-1 സമനിലയിൽ പിരിഞ്ഞു. അഞ്ചാം മിനിറ്റിൽ മരിയാനൊ ഡിയസിലൂടെ മുന്നിൽ കടന്ന റയലിനെ 37-ാം മിനിറ്റിൽ റുബേൻ സൊബ്രിനൊയുടെ ഗോളിലൂടെ കാഡിഫ് സമനിലയിൽ പിടിക്കുകയായിരുന്നു.
ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച ബാഴ്സലോണ എവേ പോരാട്ടത്തിൽ ഗെറ്റാഫെയുമായി ഗോൾരഹിത സമനില വഴങ്ങി. മത്സരത്തിൽ ഒരു ഗോൾ ഷോട്ട് മാത്രമാണ് ബാഴ്സയ്ക്ക് തൊടുക്കാനായത്.
മൂന്നും നാലും സ്ഥാനങ്ങൾക്കായി പോരാടുന്ന അത്ലറ്റിക്കോ മാഡ്രിഡും സെവിയ്യയും ഓരോ ഗോൾ വീതം അടിച്ച് പോയിന്റ് പങ്കുവച്ചു. മറ്റൊരു സമനില എസ്പാന്യോളും വലെൻസിയയും തമ്മിലായിരുന്നു, 1-1.
ലീഗിൽ ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ റയൽ മാഡ്രിഡിന് 85ഉം ബാഴ്സലോണയ്ക്ക് 73ഉം പോയിന്റാണ്. അത്ലറ്റിക്കോ മാഡ്രിഡ് (68), സെവിയ്യ (67), റയൽ ബെറ്റിസ് (64) എന്നീ ടീമുകളാണ് പോയിന്റ് പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.