മഡ്രിഡ്: ഉറുഗ്വെൻ ഫുട്ബോളർ ലൂയി സുവാരസ് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിൽനിന്ന് പടിയിറങ്ങുന്നു. ലാ ലിഗയിൽ അത്ലറ്റിക്കോയുടെ ഗ്രൗണ്ടിൽ സെവിയ്യയ്ക്കെതിരായ മത്സരത്തിനുശേഷം സുവാരസ് കണ്ണീരോടെ സ്വന്തം ആരാധകരോട് നന്ദി പറഞ്ഞാണ് കളം വിട്ടത്.
ലീഗിലെ റയൽ സോസിദാദിനെതിരേയാണ് അത്ലറ്റിക്കോയുടെ അവസാന മത്സരം. ഈ മത്സരത്തോടെ സുവരാസ് ക്ലബ് വിടും. രണ്ടു വർഷത്തെ കരാറിൽ ബാഴ്സലോണയിൽനിന്ന് അത്ലറ്റിക്കോയിലെത്തിയ സുവാരസുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. 2020-ലാണ് സുവാരസ് അത്ലറ്റിക്കോയിലെത്തിയത്.