മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസിന് 10-ാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റിന് ഗുജറാത്ത് കീഴടക്കി. വൃദ്ധിമാൻ സാഹയുടെ (57 പന്തിൽ 67 നോട്ടൗട്ട്) ബാറ്റിംഗ് മികവാണ് ഗുജറാത്തിന് ജയമൊരുക്കിയത്.
സ്കോർ: ചെന്നൈ 20 ഓവറിൽ 133/5. ഗുജറാത്ത് 19.1 ഓവറിൽ 137/3.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് അർധസെഞ്ചുറി നേടി. 49 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 53 റണ്‍സ് നേടിയ ഗെയ്ക്വാദ് ആണ് ചെന്നൈയുടെ ടോപ് സ്കോറർ. നാരായൻ ജഗദീശൻ 33 പന്തിൽ 39 റണ്‍സും മൊയീൻ അലി 17 പന്തിൽ 21ഉം റണ്‍സ് വീതം സ്വന്തമാക്കി. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചലിപ്പിച്ച ഗുജറാത്തിനായി സാഹയ്ക്കൊപ്പം ശുഭ്മാൻ ഗിൽ (18), മാത്യു വേഡ് (20), ഡേവിഡ് മില്ലർ (15 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.