പൂന: ആന്ദ്രേ റസലിന്റെ ഓൾ റൗണ്ട് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 54 റൺസ് ജയം.
ബാറ്റ് ചെയ്തപ്പോൾ 28 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 49 റണ്‍സുമായി റസൽ പുറത്താകാതെനിന്നു. പന്ത് കൈയിൽ എടുത്തപ്പോൾ നാല് ഓവറിൽ 22 റൺസ് വഴങ്ങിയ റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്കോർ: കോൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ്. ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 123.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കോൽക്കത്തയുടെ വെങ്കിടേഷ് അയ്യർ (7), അജിങ്ക്യ രഹാനെ (28) ഓപ്പണിംഗ് കൂട്ടുകെട്ടിന് 17 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മൂന്നാം നന്പറായെത്തിയ നിതീഷ് റാണ 16 പന്തിൽ മൂന്ന് സിക്സ് ഉൾപ്പെടെ 26 റണ്‍സ് നേടിയെങ്കിലും ഉമ്രാൻ മാലിക്കിനു മുന്നിൽ വീണു. 24 പന്തിൽ 28 റണ്‍സ് നേടിയ രഹാനെയും ഉമ്രാൻ മാലിക്കിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ കോൽക്കത്തയുടെ സ്കോർ 8 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒന്‍പത് പന്തിൽ 15 റണ്‍സുമായി മടങ്ങി. സാം ബില്ലിംഗ്സ് 29 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 34 റണ്‍സ് നേടി.
മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനായി അഭിഷേക് ശർമ (28 പന്തിൽ 43), എയ്ഡൻ മാർക്രം (25 പന്തിൽ 32) എന്നിവർ മാത്രമാണ് പൊരുതിയത്.