കോൽക്കത്ത: ഐ ലീഗ് കിരീടം നിലനിർത്താൻ ഗോകുലം ഇന്നു മുഹമ്മദൻസിനെതിരേ. രാത്രി ഏഴിനു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ലീഗിലെ അവസാന മത്സരത്തിലാണു നാട്ടുകാരായ മുഹമ്മദൻസും ഗോകുലം കേരള എഫ്സിയും നേർക്കുനേർ വരുന്നത്. ലീഗിനെ സംബന്ധിച്ചിടത്തോളം ഇതു ഫോട്ടോഫിനിഷാണ്.
ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ കപ്പ് ഗോകുലത്തിനു നിലനിർത്താം. മറുവശത്ത്, മുഹമ്മദൻസിനു മുന്നിൽ ജയത്തിന്റെ സാധ്യത മാത്രമേ കിരീടത്തിലേക്കുള്ളൂ. 17 കളിയിലായി ഗോകുലത്തിന് 40 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസിന് 37 പോയിന്റാണുള്ളത്. ഐ ലീഗ് കിരീടം നേടിയാൽ 15 വർഷം പഴക്കമുള്ള ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബായി മാറുകയും ചെയ്യും.
ലീഗിന്റെ ആദ്യറൗണ്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു. ഐലീഗ് ഫൈനലിനായി ആരാധകർക്ക് 35,000 സൗജന്യ ടിക്കറ്റുകൾ മുഹമ്മദൻസ് നൽകിയിട്ടുണ്ട്. ഇതു മുഹമ്മദൻസിനു വലിയ നേട്ടമാകും. കോൽക്കത്തയിലാണു കളി നടക്കുന്നതെന്നതു മുഹമ്മൻസിന് മുൻതൂക്കം നൽകുന്നുണ്ട്.
തുടർച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഗോകുലം കഴിഞ്ഞ ദിവസം ശ്രീനിധിക്കെതിരേ അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. ഒരു പോയിന്റകലെ കിരീടം എന്ന നിലയിലിറങ്ങിയ ഗോകുലത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണു ഡെക്കാൻ തകർത്തത്. ഐ ലീഗിൽ 21 മത്സരത്തിനുശേഷമാണു ഗോകുലം തോൽവി വഴങ്ങുന്നത്.
ഐ ലീഗ് കാലഘട്ടത്തിൽ ഒരു ക്ലബ്ബും തങ്ങളുടെ കിരീടം നിലനിർത്തിയിട്ടില്ല. നാഷണൽ ഫുട്ബോൾ ലീഗിന്റെ കാലഘട്ടത്തിൽ 2002-03, 2003-04 സീസണുകളിൽ കിരീടം നേടി ഈസ്റ്റ് ബംഗാൾ കിരീടം നിലനിർത്തിയിരുന്നു.