ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ചരിത്രനേട്ടത്തിൽ ഇന്ത്യ. പുരുഷടീം ക്വാർട്ടർ ഫൈനലിൽ 3-2 എന്ന സ്കോറിന് മലേഷ്യയെ തോൽപ്പിച്ച് സെമിയിൽ കടന്നു.
നിർണായക മത്സരത്തിൽ എച്ച്.എസ്. പ്രണോയി ലിയോംഗ് ജുൻ ഹോയെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമി ബെർത്തും മെഡലും ഉറപ്പിച്ചത്. തോമസ് കപ്പിൽ ഇന്ത്യയുടെ കന്നി മെഡൽ നേട്ടമാണിത്.