മുംബൈ: ദക്ഷിണാഫ്രിക്കൻ മുൻ താരം എ.ബി. ഡിവില്യേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തിയേക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം സപ്പോർട്ട് സ്റ്റാഫായി ഡിവില്യേഴ്സ് ടീമിനൊപ്പം ചേരാനാണു സാധ്യത.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വീഡിയോയിൽ വിരാട് കോഹ്ലിയാണു ഡിവില്യേഴ്സ് ടീമിലേക്കു മടങ്ങിയെത്തുന്ന സൂചന നൽകിയത്. അടുത്ത വർഷം, ഏതെങ്കിലും തരത്തിലുള്ള ചുമതല വഹിച്ച് അദ്ദേഹം തിരിച്ചെത്തുണെന്നായിരുന്നു കോഹ്ലിയുടെ പരാമർശം.