ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ മുൻ നായകൻ രവീന്ദ്ര ജഡേജയെ അണ്‍ഫോളോ ചെയ്തു. സിഎസ്കെ ഈ സീസണിൽ പ്ലേഓഫ് കളിക്കില്ലെന്നുറപ്പായതിനു പിന്നാലെയാണു സംഭവം.
ഈ സീസണിന്റെ തൊട്ടുമുന്‍പ് എം.എസ്. ധോണി ക്യാപ്റ്റൻസ്ഥാനമൊഴിഞ്ഞു രവീന്ദ്ര ജഡേജയ്ക്കു ചുമതല നൽകിയിരുന്നു. എന്നാൽ, ടീമിന്റെയും താരത്തിന്റെയും പ്രകടനം മോശമായതോടെ എട്ടു മത്സരത്തിനുശേഷം ജഡേജ നായകസ്ഥാനം രാജിവച്ചു, ധോണിക്കുതന്നെ ചുമതല നൽകി.
എന്നാൽ, അദ്ദേഹം സ്വയം നായകസ്ഥാനം ഉപേക്ഷിച്ചതല്ലെന്നും സിഎസ്കെ മാനേജ്മെന്റ് ജഡേജയെ പുറത്താക്കുകയായിരുന്നുന്നെന്നും സൂചനയുണ്ടായിരുന്നു.
സിഎസ്കെയുമായി ജഡേജ വൈകാതെ ബന്ധം പിരിഞ്ഞേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്.