നഹാത്തി: ഐലീഗ് കിരീടനേട്ടം കാത്തിരുന്നവരെ നിരാശപ്പെടുത്തി ഗോകുലം എഫ്സിക്ക് തോൽവി. സമനിലയായാൽ പോലും കിരീടം സ്വന്തമെന്ന നിലയിൽ ഇറങ്ങിയ ഗോകുലം, ശ്രീനിധി ഡെക്കാനോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് അപ്രതീക്ഷിത തോൽവി വഴങ്ങിയത്.
ലാൽറോമാവിയയുടെ ഹാട്രിക്കാണ് ഡെക്കാന് ഉജ്ജ്വലവിജയം സമ്മാനിച്ചത്.
19, 33, 37 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 47-ാം മിനിറ്റിൽ ഷെരിഫ് മുഹമ്മദ് കേരളത്തിന്റെ ആശ്വാസഗോൾ നേടി. പിന്നാലെ ഡെരിഫ് ചുവപ്പുകാർഡ് കണ്ടു പുറത്തായതു ഗോകുലത്തിനു തിരിച്ചടിയായി. ഈ സീസണിൽ ഗോകുലം കേരള ഇതാദ്യമായാണ് പരാജയപ്പെടുന്നത്.
40 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമതാണ്. എന്നാൽ, അടുത്ത മത്സരത്തിൽ മൊഹമ്മദൻസിനോട് വലിയ മാർജിനിൽ പരാജയപ്പെട്ടാൽ ഗോകുലത്തിനു കിരീടം നഷ്ടമായേക്കാം. മൊഹമ്മദൻസിന് ഇപ്പോൾ 37 പോയിന്റാണുള്ളത്.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു മൊഹമ്മദൻസ് പരാജയപ്പെടുത്തിയിരുന്നു.