കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്കോവിച്ചുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നീട്ടി. 2024വരെ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകും. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.
2009ലാണ് ഈ മുപ്പത്തിയൊന്നുകാരന്റെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. വിവിധ വിദേശക്ലബുകളിൽ കളിച്ചശേഷമാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുന്നത്. സീസണില്‍ 21 മത്സരങ്ങളില്‍ ഇറങ്ങി. 38 ടാക്കിളുകളും 37 ഇന്റർസെപ്ഷനുകളും നടത്തി.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും കഴിഞ്ഞ സീസണില്‍ അരികെവരെ എത്തിയ കപ്പ് വരും സീസണിൽ നേടുമെന്നും ലെസ്കോവിച്ച് പറഞ്ഞു.