മുംബൈ: ദക്ഷിണാഫ്രിക്കൻ മുൻ പേസർ മഖായ എന്റിനിയുടെ മകൻ താൻഡൊ പരിശീലനത്തിനായി മുംബൈയിൽ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ഓൾ റൗണ്ടർ ഷാർദുൾ ഠാക്കൂർ എന്നിവരുടെയെല്ലാം കുട്ടിക്കാല പരിശീലകനായിരുന്ന ദിനേശ് ലാഡിന്റെ ശിക്ഷണത്തിലാണു താൻഡൊ ഇപ്പോഴുള്ളത്. ജൂണ്‍ രണ്ടു വരെ താൻഡൊ മുംബൈയിൽ പരിശീലനം നടത്തും എന്നാണ് റിപ്പോർട്ട്.
ഇരുപത്തിയൊന്നുകാരനായ താൻഡൊ എന്റിനി വലംകൈ പേസറും ഇടംകൈ ബാറ്ററുമാണ്. 2018 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗമായിരുന്നു താൻഡൊ. മഖായ എന്റിനി ദക്ഷിണാഫ്രിക്കയ്ക്കായി 101 ടെസ്റ്റിൽനിന്ന് 390 വിക്കറ്റ് നേടിയിരുന്നു. രാജ്യാന്തര ഏകദിനത്തിൽ 266ഉം ട്വന്റി-20യിൽ ആറും വിക്കറ്റുണ്ട്.